Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kaloor

കൊ​ച്ചി​യി​ൽ പെ​ൺ​കു​ട്ടി​ക​ളെ ആ​ക്ര​മി​ച്ച സം​ഭ​വം; മു​ഖ്യ​പ്ര​തി​ക്ക് സെ​ക്സ് റാ​ക്ക​റ്റു​മാ​യി ബ​ന്ധ​മെ​ന്ന് പോ​ലീ​സ്

കൊ​ച്ചി: ക​ലൂ​രി​ല്‍ ക​മ​ന്‍റ​ടി ചോ​ദ്യം ചെ​യ്ത പെ​ൺ​കു​ട്ടി​ക​ളെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലെ മു​ഖ്യ​പ്ര​തി അ​ക്ബ​ര്‍ ന​ഗ​ര​ത്തി​ലെ സെ​ക്‌​സ് റാ​ക്ക​റ്റി​ലെ പ്ര​ധാ​ന ക​ണ്ണി​യെ​ന്ന് പോ​ലീ​സ്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ സെ​ക്‌​സ് റാ​ക്ക​റ്റ് കേ​സി​ല്‍ അ​ക്ബ​ര്‍ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

ഹോ​ട്ട​ല്‍ ന​ട​ത്തി​പ്പി​ന്‍റെ മ​റ​വി​ലാ​ണ് ഇ​യാ​ള്‍ സെ​ക്‌​സ് റാ​ക്ക​റ്റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ​തെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.‌ ഇ​യാ​ളു​ടെ ഹൈ​ലാ​ന്‍​ഡ് സ്യൂ​ട്ട്‌​സ് എ​ന്ന ഹോ​ട്ട​ലി​ല്‍ പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യി​ട്ടു​ണ്ട്.

അ​ക്ബ​റി​നെ​തി​രെ മു​ന്‍​പ് പോ​ക്‌​സോ കേ​സു​മു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് ക​ണ്ടെ​ത്ത​ൽ ഇ​യാ​ള്‍ ല​ഹ​രി​യി​ലാ​ണ് പെ​ൺ​കു​ട്ടി​യെ ആ​ക്ര​മി​ച്ച​തെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​ക്ബ​ര്‍ അ​ട​ക്ക​മു​ള്ള പ്ര​തി​ക​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂന്ന് പേർ ചൊവ്വാഴ്ച പിടിയിലായിരുന്നു.

ആ​ല്‍​വി​ന്‍, അ​രു​ണ്‍, സാ​ബി​ത്ത് എ​ന്നി​വ​രാണ് പിടിയിലായത്. അ​ക്ബ​ര്‍ ന​ട​ത്തു​ന്ന ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​രാ​ണ് പി​ടി​യി​ലാ​യ​വ​ര്‍. കേ​സി​ല്‍ ആ​കെ 11 പ്ര​തി​ക​ളാ​ണു​ള്ള​ത്.

Kerala

എ​റ​ണാ​കു​ള​ത്ത് മെ​ട്രോ നി​ർ​മാ​ണ​ത്തി​നി​ടെ വീ​ണ്ടും പൈ​പ്പ് പൊ​ട്ടി; റോ​ഡ് ഉ​പ​രോ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ  

കൊ​ച്ചി: എ​റ​ണാ​കു​ളം ക​ലൂ​രി​ൽ മെ​ട്രോ നി​ർ​മാ​ണ​ത്തി​നി​ടെ വീ​ണ്ടും പൈ​പ്പ് പൊ​ട്ടി. ക​ലൂ​ർ സ്റ്റേ​ഡി​യം റോ​ഡി​ല്‍ മു​ഴു​വ​ൻ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. പൈ​പ്പ് പൊ​ട്ടി​യ​തി​ന് പി​ന്നാ​ലെ ഉ​മാ തോ​മ​സ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ര്‍ റോ​ഡ് ഉ​പ​രോ​ധി​ച്ചു.

ഈ ​രാ​ത്രി​യി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ൻ സാ​ധി​ക്കി​ല്ലെ​ന്നാ​ണ് വാ​ട്ട​ര്‍ അ​തോ​റി​റ്റി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള മ​റു​പ​ടി​യെ​ന്നും ആ​ളു​ക​ൾ കു​ടി​വെ​ള്ളം ല​ഭി​ക്കാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണെ​ന്നും ഉ​മാ തോ​മ​സ് പ​റ​ഞ്ഞു.

കൂ​ടാ​തെ, കു​ടി​വെ​ള്ളം ഇ​ല്ലാ​ത്ത​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കേ​ണ്ട​ത് കെ​എം​ആ​ർ​എ​ലി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും ഇ​ത് വ​ലി​യ വീ​ഴ്ച​യാ​ണ്, കു​ളി​ക്കാ​നോ കു​ടി​ക്കാ​നോ വെ​ള്ള​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ആ​ളു​ക​ൾ എ​ന്നും ഉ​മാ തോ​മ​സ് പ​റ​ഞ്ഞു.

Kerala

കലൂർ സ്റ്റേഡിയത്തിൽ കോൺഗ്രസ് പ്രവർത്തകർ അതിക്രമിച്ചു കയറി; പരാതിയുമായി ജിസിഡിഎ

കൊ​ച്ചി: ക​ലൂ​ര്‍ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി​യെ​ന്ന് ആ​രോ​പി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കെ​തി​രെ പ​രാ​തി ന​ൽ​കി ജി​സി​ഡി​എ. ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സി​നെ​തി​രെ​യും ദീ​പ്തി മേ​രി വ​ര്‍​ഗീ​സ​ട​ക്ക​മു​ള്ള കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കെ​തി​രെ​യു​മാ​ണ് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ജി​സി​ഡി​എ സെ​ക്ര​ട്ട​റി​യാ​ണ് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ്‌​ണ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്. ക​യ​റ​രു​തെ​ന്ന് നി​ര്‍​ദേ​ശി​ച്ചി​ട്ടും ബ​ല​മാ​യി ക​യ​റി​യെ​ന്നാ​ണ് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രെ​യു​ള്ള പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​വ​ഗ​ണി​ച്ചു​കൊ​ണ്ട് അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തോ​ടെ സ്റ്റേ​ഡി​യ​ത്തി​ന​ക​ത്തെ ട​ര്‍​ഫ് അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു​മാ​ണ് ജി​സി​ഡി​എ​യു​ടെ ആ​വ​ശ്യം. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ​യും ജി​സി​ഡി​എ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം ന​വീ​ക​ര​ണ​ത്തി​നാ​യി ക​ലൂ​ര്‍ സ്റ്റേ​ഡി​യം സ്‌​പോ​ണ്‍​സ​ര്‍​മാ​ര്‍​ക്ക് കൈ​മ​റി​യ​തി​ല്‍ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കോ​ണ്‍​ഗ്ര​സ് എം​പി ഹൈ​ബി ഈ​ഡ​ന്‍, എം​എ​ല്‍​എ​മാ​രാ​യ ഉ​മാ തോ​മ​സ്, ടി.​ജെ വി​നോ​ദ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം സ്റ്റേ​ഡി​യം സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു.

Latest News

Corehub Up